Flash News

ഖത്തര്‍ : ആശങ്ക അകറ്റാന്‍ കേന്ദ്രം ഇടപെടണം- മുഖ്യമന്ത്രി



തിരുവനന്തപുരം: പശ്ചിമേഷ്യന്‍ മേഖലയില്‍ ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും അടിയന്തര നടപടികള്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും ആവശ്യപ്പെട്ടു. ആറര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കഴിയുന്നുണ്ട്. അവരില്‍ മൂന്നു ലക്ഷം പേര്‍ മലയാളികളാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളുടെ സങ്കീര്‍ണത കണക്കിലെടുത്ത് ഈ പ്രശ്‌നത്തില്‍ ഇടപെടണം. ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് അതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സൗദി അറേബ്യ ഉള്‍പ്പെടെ ഏതാനും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും അവിടേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടത്.
Next Story

RELATED STORIES

Share it