kannur local

ക്ഷീരകൃഷി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: മന്ത്രി കെ രാജു

ഏച്ചൂര്‍: ക്ഷീരകൃഷി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് മന്ത്രി അഡ്വ. കെ രാജു. ജില്ലാ ക്ഷീരകര്‍ഷക സംഗമം ഏച്ചൂര്‍ സിആര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യം നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം അംഗീകരിച്ചില്ല. കേന്ദ്രം ഇതുവരെ ക്ഷീരകൃഷിയെ കൃഷിയായി പോലും പരിഗണിച്ചില്ല.  ഇതുമൂലം ഇതരകര്‍ഷകര്‍ക്ക് നാലു ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കുമ്പോള്‍ ക്ഷീരകര്‍ഷകര്‍ 12 ശതമാനം പലിശ നല്‍കേണ്ടി വരുന്നു.
കാലിച്ചന്തകള്‍ക്കുള്ള നിയന്ത്രണവും കാലികളെ വില്‍ക്കുന്നതിനുള്ള നിയന്ത്രണവും എടുത്തുകളയാന്‍ കേന്ദ്രം തീരുമാനിച്ചതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിജ്ഞാപനം വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it