palakkad local

ക്വാറികള്‍ അടച്ചുപൂട്ടുക; ജിയോളജി ഓഫിസിലേക്ക് മാര്‍ച്ച്

പാലക്കാട്: പട്ടാമ്പി താലൂക്ക് കൊപ്പം പഞ്ചായത്തിലെ ആമയൂര്‍ പ്രദേശത്ത് നിയമം ലംഘിച്ച് വന്‍തോതില്‍ പാറഖനനം നടത്തി പരിസ്ഥിതിക്കും പരിസരവാസികള്‍ക്കും ദോഷം ചെയ്യുന്ന ക്വാറികളുടെയും ക്രഷറുകളുടെയും ലൈസന്‍സ് റദ് ചെയ്യണമെന്നും ഖനന പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ മൈനിങ് ആന്റ് ജിയോളജി ജില്ലാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
മലബാര്‍ ഗ്രാനൈറ്റ്‌സ്, കാളാഞ്ചിറ ഗ്രാനൈറ്റ്, മാരാത്ത് എ്ന്റര്‍പ്രൈസസ് എന്നീ കമ്പനികളാണ് പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് സമിതി ആരോപിച്ചു. ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് കുടിവെള്ളക്ഷാമം ഉണ്ടാക്കുന്ന കമ്പനികള്‍ എത്രയും വേഗം അടച്ച് പൂട്ടണം. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജില്ല ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പശ്ചിമഘട്ട ഏകോപന സമിതി ജില്ല കണ്‍വീനര്‍ വി പി നിജാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സമര സമിതി നേതാക്കളായ കള്ളിയില്‍ അബു മുസ്്‌ല്യാര്‍, ചോലയില്‍ സുലൈമാന്‍, ടി ടി മാധവന്‍, മുസ്തഫ വെങ്കിട്ടയില്‍, ജാഫര്‍ പുളിയപറമ്പില്‍, ചന്ദ്രന്‍ വയ്യാടിയില്‍, ഇല്യാസ് ആമയൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it