Flash News

കോഴ: പരിസ്ഥിതി മന്ത്രാലയം മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് തടവ്



ന്യൂഡല്‍ഹി: കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം മുന്‍ ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ പ്രത്യേക കോടതി മൂന്നുവര്‍ഷം തടവിനു ശിക്ഷിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നല്‍കാനായി 2013ല്‍ ഒഡീഷയിലെ പവര്‍ ആന്റ് സ്റ്റീല്‍ കമ്പനിയില്‍ നിന്നു കൈക്കൂലി വാങ്ങിയ കുറ്റത്തിനാണു ശിക്ഷ. ചരിയോട്ടു സ്റ്റീല്‍ ആന്റ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നല്‍കാനായി ഏഴുലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനു 2013 ജനുവരിയിലാണ് ഡെപ്യൂട്ടി ഡയറക്ടറായ നീരജ് ഖത്രിയെ അറസ്റ്റ് ചെയ്തത്. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ സുരേഷ് ജോഷിന് മൂന്നു വര്‍ഷവും ഇടനിലക്കാരായി പ്രവര്‍ത്തിച്ച റെയ്ശ്രി അച്ചുതാനന്ദ ശ്രീചനന്ദന്‍, ഇയാളുടെ മകന്‍ റെയ്ശ്രീ ചിന്‍മയ ശ്രീചന്ദന്‍ എന്നിവര്‍ക്ക് രണ്ടര വര്‍ഷവും സിബിഐ പ്രത്യേക കോടതി ജഡ്ജി എന്‍ കെ മല്‍ഹോത്ര ശിക്ഷ വിധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it