Flash News

കോഴിക്കോട് പള്ളിയില്‍ തീപിടിത്തം

കോഴിക്കോട് പള്ളിയില്‍ തീപിടിത്തം
X

കോഴിക്കോട്: വെള്ളിമാടുകുന്ന് ഹോളി റെഡീമര്‍ പള്ളിയില്‍ തീപിടിത്തം. പള്ളിയുടെ മുഖ്യകവാടവും ഗ്രോട്ടും കത്തി നശിച്ചു. രാത്രി ഒമ്പതരയോടെയാണ് സംഭവം. പള്ളിയുടെ പ്രര്‍ത്ഥന ഹാളിന്റെ അടിഭഗത്തെ നിലയില്‍ നിന്നാണ് തീ ഉയര്‍ന്നത്. താഴത്തെ നിലയിലെ ഗ്ലാസുകളും വാതിലുകളും തീപിടിത്തില്‍ കത്തി നശിച്ചു. അഗ്‌നിശമനസേനയെത്തി തീ നിയന്ത്രണവിധയമാക്കി. തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. താഴത്തെ ഹാളില്‍ തീ പടര്‍ന്നതിനാല്‍ സിസിടിവി കാമറകളും കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
Next Story

RELATED STORIES

Share it