കോഴിക്കോട്് മെഡി.കോളജില്‍ കടുത്ത നിയന്ത്രണം

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്.  മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി. സാധാരണ പ്രസവത്തിന് ഗര്‍ഭിണികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യില്ല. അത്യാഹിത വിഭാഗത്തിലൊഴികെയുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനും പ്രിന്‍സിപ്പല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.  ജീവനക്കാര്‍ നിര്‍ബന്ധമായും പ്രോട്ടോകോള്‍ പ്രകാരമുള്ള വേഷം ധരിക്കണം.
കൂടാതെ, ജീവനക്കാരുടെ അവധി നിയന്ത്രിക്കാനും കോളജ് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കി. നിപാ രോഗബാധയുടെ പേര് പറഞ്ഞ് യാത്ര നിഷേധിച്ചാല്‍ നടപടിയെടുക്കുമെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. ആശുപത്രി ജീവനക്കാര്‍, രോഗികളുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് യാത്ര നിഷേധിക്കുന്ന ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമെതിരേ നടപടിയെടുക്കും. ഇക്കാര്യത്തില്‍ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാനാണ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദിവസവും നൂറുകണക്കിന് രോഗികളാണ് ഇവിടെ എത്താറ്. പുതിയ നിര്‍ദേശങ്ങള്‍ ആതുര ശുശ്രൂഷാ രംഗത്തെ സാരമായി ബാധിക്കും.
രോഗം അല്‍പ്പം ഭേദപ്പെട്ട രോഗികളെ തുടര്‍ചികില്‍സയ്ക്കായി ഇനി എവിടേക്ക് കൊണ്ടുപോവുമെന്ന ആശങ്കയാണ് കുടുംബങ്ങള്‍ക്ക്. ഗൈനക്കോളജിസ്റ്റുകളുടെ നിര്‍ദേശമനുസരിച്ച് പരിചരണം നടത്തിവരുന്ന ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് ഒരു പുതിയ ആശുപത്രി തേടുകയും പ്രയാസമാണ്.
മറ്റു രോഗാവസ്ഥയിലുള്ളവര്‍ക്കും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ലഭ്യമാവുന്ന തുടര്‍ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവരുന്നതും പ്രയാസമുണ്ടാക്കും. ഇതിന് ബദല്‍ നടപടികള്‍ക്കായുള്ള മുറവിളി ഉയരുകയാണ്.
Next Story

RELATED STORIES

Share it