കോഴിക്കോട്ട് നിന്ന് വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയി; മലപ്പുറത്ത് വ്യാപക തിരച്ചില്‍
BY sdq Kappan1 Jun 2016 12:06 PM GMT
X
sdq Kappan1 Jun 2016 12:06 PM GMT
കോഴിക്കോട് നിന്ന് സ്കൂള്‍ വിദ്യാര്‍ഥിനിയെ അജ്ഞാത സംഘം തട്ടികൊണ്ടുപോയി. രാമനാട്ടുക്കര വൈദ്യരങ്ങാടിയിലെ ഒരു സ്കൂളിന് അടുത്ത് നിന്ന് രാവിലെ ഒമ്പതു മണിക്കാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്. [related]
രാവിലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസില്‍ നല്കിയ പരാതി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലയിലെ ഹൈവേയും ബൈപാസും ഉള്‍പ്പെടെയുള്ള എല്ലാ വഴികലും അടച്ച് പരിശോധന നടത്തുകയാണ്. ഇതേതുടര്‍ന്ന് മലപ്പുറം കോഴിക്കോട് ബസ് സര്‍വ്വീസ് ഏറെ നേരം തടസ്സപ്പെട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് റോഡുകള്‍ അടച്ചിട്ടത്.
കാറിന്റെ നമ്പര്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റ് നല്കുന്ന വിവരം അനുസരിച്ച് നവാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, നാലു തവണ കൈമാറ്റം നടന്ന കാറ് ഇപ്പോള്‍ മലപ്പുറം ജില്ലയിലാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയില്‍ വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT