Flash News

കോഴിക്കോട്ട് അസാധു നോട്ടുകളുടെ വന്‍ ശേഖരം പിടികൂടി

കോഴിക്കോട് : കോഴിക്കോട്ട് അസാധു നോട്ടുകളുടെ വന്‍ ശേഖരം പിടികൂടി.
റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള പാര്‍ക്കിങ് സ്ഥലത്തുനിന്നാണ് ഒരു കോടി പത്തുലക്ഷത്തിന്റെ പഴയ കറന്‍സി ഡി ആര്‍ ഐ സംഘം പിടിച്ചെടുത്തത്. വന്‍തോതില്‍ നോട്ടുമാറ്റം നടക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് അധികൃതര്‍ ഏറെ നാളായി വലവിരിച്ചു കാത്തിരുന്നാണ് നോട്ടുകള്‍ പിടികൂടിയത്. സംഭവത്തോടനുബന്ധിച്ച് ഒരാളെ അറസ്റ്റ് ചെയ്തുവെങ്കിലും ഇയാളോടൊപ്പമുണ്ടായിരുന്നവരെ പിടികൂടാനായില്ല. 35 കോടിയുടെ ഇടപാട് നടന്നതായാണ് അധികൃതര്‍ സംശയിക്കുന്നത്. 1 കോടിക്ക് 40 ലക്ഷം രൂപ എന്ന നിലക്ക് ഇടപാടുകള്‍ നടത്തിവന്നതായാണ് സൂചന.
Next Story

RELATED STORIES

Share it