Flash News

കോളജിലെ നാലാം നിലയില്‍ ചാടിയ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

കോളജിലെ നാലാം നിലയില്‍ ചാടിയ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
X

കൊടകര: സഹൃദയ കോളജിലെ നാലാം നിലയില്‍ ചാടിയ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ പരിയാരം സ്വദേശിനി സാന്ദ്രയ്ക്കാണ് വീണ് പരിക്കേറ്റത്. ആത്മഹത്യ ശ്രമമാണെന്നാണ് പ്രാധമിക നിഗമനം. ഉച്ചക്കുള്ള ഇന്റര്‍വെല്‍ സമയത്തിനുശേഷമുള്ള ക്ലാസിനിടെ പുറത്തുപോകണമെന്നു പറഞ്ഞ് ക്ലാസില്‍ നിന്നും പുറത്തുപോവുകയായിരുന്നു. മൂന്നാം നിലയിലുള്ള ക്ലാസില്‍ നിന്നും നാലാം നിലയിലേക്ക് പോവുകയായിരുന്നു. ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലെ നെറ്റ് സ്ഥാപിച്ചിരുന്ന സ്റ്റാന്റില്‍ തട്ടിയതിനാല്‍ നേരിട്ട് തറയില്‍ വീണില്ല. സംഭവം നടന്ന ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. താടിയെല്ലുകള്‍, വാരിയെല്ലുകള്‍, കൈകള്‍, കാലുകള്‍ എന്നിവയും ഒടിഞ്ഞിട്ടുണ്ട്. അപകടനില തരണം ചെയ്‌തെന്ന് കൊടകര പോലിസ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കോളജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it