kasaragod local

കോലധാരി കര്‍ണമൂര്‍ത്തി അനുഭവങ്ങള്‍ പകര്‍ന്നു; കുട്ടികള്‍ക്കിത് നവ്യാനുഭവം



കുറ്റിക്കോല്‍: ആചാരാനുഷ്ടാനങ്ങളുടെ ത്യാഗനിര്‍ഭരമായ തെയ്യാട്ടത്തിന്റെ ജീവിതാനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് പറഞ്ഞു നിര്‍ത്തിയപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. കുറ്റിക്കോല്‍ തമ്പുരാട്ടി ക്ഷേത്രത്തില്‍ മൂന്നു പതിറ്റാണ്ടുകാലം കാളരാത്രി ഭഗവതിയെ കെട്ടിയാടി ഭക്തര്‍ക്ക് ഭഗവതി ദര്‍ശനം നല്‍കിയ കോലധാരി കക്കപ്രയത്ത് ചിണ്ടന്‍ പെരിയ കര്‍ണാമൂര്‍ത്തിയാണ് കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളിലായി മൂവായിരത്തഞ്ഞൂറോളം തെയ്യക്കോലം കെട്ടിയാടുന്നതിനും പ്രദേശങ്ങളിലെ വയനാട്ടുകുലവന്‍ ദേവസ്ഥാനങ്ങളില്‍ ഇരുന്നൂറോളം വായനാട്ടുകുലവനെ അരങ്ങിലെത്തിക്കുന്നതിനും ഭാഗ്യം ലഭിച്ച ചിണ്ടന്‍ കര്‍ണ്ണമൂര്‍ത്തിയുടെ 91-ാം വയസ്സിന്റെ അവശതയില്‍ നിന്നാണ് കുറ്റിക്കോല്‍ എയുപി സ്‌കൂള്‍, ബേത്തൂര്‍പാറ, കുണ്ടംകുഴി, ഇരിയണ്ണി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുന്നാട് പീപ്പിള്‍സ് കോളജ്, പടുപ്പ് സാന്‍ജിയോ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ഗതകാല ചരിത്രം തിരഞ്ഞത്. ഊര്‍പ്പഴശീശ്വര തെയ്യം, ആടിവേടന്‍ തെയ്യം, തൃക്കണ്ണാട് മുതല്‍ കാവേരി വരെയും ദക്ഷിണകന്നടമേഖലയിലെ വിവിധ ക്ഷേത്രങ്ങളിലും പ്രധാന തെയ്യക്കാരനായി. വെളിച്ചപ്പാടന്‍ തെയ്യം, പുള്ളികരിങ്കാളി, ചൂളിയാര്‍ ഭഗവതി, കന്നിക്കൊരു മകന്‍, പുള്ളിപ്പൂവന്‍, രക്തജാതന്‍, വേട്ടയ്‌ക്കൊരു മകന്‍, ഐവര്‍ തെയ്യങ്ങളും തുടങ്ങിയ കെട്ടിയാടി.
Next Story

RELATED STORIES

Share it