കോമ്രേഡ് കോവന്റെ അറസ്റ്റ് : സിപിഐ അപലപിച്ചു
BY ajay G.A.G1 Nov 2015 9:31 AM GMT
ajay G.A.G1 Nov 2015 9:31 AM GMT
ചെന്നൈ: തമിഴ് നാട് ജയലളിതയെ അവഹേളിച്ചു എന്നാരോപിച്ച് നാടന്‍പാട്ട് കലാകാരന് കോമ്രേഡ് കോവനെ അറസ്റ്റു ചെയ്തതില്‍ സിപിഐ അപലപിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്ന്് സി.പി.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി ആര് മുത്തരശന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മദ്യവില്പനശാലകള് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് കോവന് പ്രചാരണം നടത്തിയതെന്നും ഒരു ക്ഷേമതല്പര സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മുത്തരശന്‍ ചൂണ്ടിക്കാട്ടി. കോവനെ ഉടന്‍ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്ര ഇടതുപക്ഷ സംഘടനയുടെ പ്രചാരണഗായകന് കൂടിയായ കോമ്രേഡ് കോവനെ രാജ്യദ്രോഹപരവും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അവഹേളിക്കുന്നതുമായ ഉള്ളടക്കമടങ്ങിയ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്്ലോഡ് ചെയ്തെന്നാരോപിച്ചാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കലാസാഹിത്യസംഘടനയായ മക്കള്‍ കലൈ ഇളക്കിയ കഴകത്തിന്റെ തൃശ്ശിനാപ്പള്ളി ജില്ലാ ഭാരവാഹിയാണ് കോവന്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT