Flash News

കോപ്റ്റര്‍ അഴിമതി : ത്യാഗിയുടെ വിദേശയാത്ര കോടതി തടഞ്ഞു



ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റലന്റ് കോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ പ്രതി മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗിക്ക് വിദേശ പര്യടനത്തിനു അനുമതി നല്‍കിയ വിചാരണക്കോടതിയുടെ നടപടി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്തുകൊണ്ടാണ് കേസിലെ പ്രതി അടിക്കടി വിദേശത്ത് പോവുന്നതെന്നും എന്തിനാണ് അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കുന്നതെന്നും ജസ്റ്റിസ് ഐ എസ് മേത്ത ചോദിച്ചു. വിചാരണക്കോടതിയുടെ ഉത്തരവ് ജുലൈ 12 വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ത്യാഗി കുടുംബസമേതം ഇന്ന് ഇന്തോനീസ്യയിലേക്ക് പോകാനിരിക്കെയാണ് വിദേശയാത്രയ്ക്ക്് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. വിചാരണക്കോടതി ഉത്തരവിനെതിരേ സിബിഐ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it