Flash News

കോപ്പാലാശാനും പിള്ളേരും വീണ്ടും തോറ്റു, ഗോവന്‍ ജയം 2-1ന്

കോപ്പാലാശാനും പിള്ളേരും വീണ്ടും തോറ്റു, ഗോവന്‍ ജയം 2-1ന്
X

മഡ്ഗാവ്: ഐഎസ്എല്ലിലെ ആവേശ പോരില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് വീണ്ടും തോല്‍വി. ആതിഥേയരായ ഗോവ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ജംഷഡ്പൂര്‍ എഫ് സി യെ തോല്‍പ്പിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത് മാനുവല്‍ ലാന്‍സറോറ്റയിലൂടെ ഗോവ അക്കൗണ്ട് തുറന്നു. എന്നാല്‍ രണ്ടാം പകുതിയുടെ 54ാം മിനിറ്റില്‍ ഗോണ്‍കാല്‍വസിലൂടെ ജംഷ്പൂര്‍ ഗോള്‍ മടക്കി. എന്നാല്‍ 60ാം മിനിറ്റില്‍ ലാന്‍സറോറ്റ വീണ്ടും ഗോവയ്ക്ക് വേണ്ടി വലകുലുക്കിയപ്പോള്‍ അത് ഗോവയുടെ വിജയ ഗോളായി കലാശിക്കുകയായിരുന്നു. ജയത്തോടെ 16 പോയിന്റുകളുമായി ഗോവ നാലാം സ്ഥാനത്ത് ഇടം പിടിച്ചപ്പോള്‍ തോല്‍വിയോടെ 10 പോയിന്റ്ുള്ള ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it