Flash News

കോന്നിയില്‍ പട്ടയം നല്‍കിയത് വ്യാജ രേഖകള്‍ തയ്യാറാക്കി



പത്തനംതിട്ട: തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വ്യാജ രേഖകള്‍ തയ്യാറാക്കി പട്ടയം വിതരണം ചെയ്ത മുന്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ പി ഉദയഭാനു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ പട്ടയം വിതരണം ചെയ്തതു വഴി കോന്നി താലൂക്കിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു. ഇവര്‍ക്കുവേണ്ടി തയ്യാറാക്കിയ പട്ടയങ്ങള്‍ വനഭൂമിയിലാണെന്നു കണ്ടാണ് റവന്യൂ വകുപ്പ് റദ്ദു ചെയ്തത്. ഈ ഭൂമി വനഭൂമിയാണന്നും പട്ടയം നല്‍കാന്‍ കഴിയില്ലെന്നുമുള്ള വനംവകുപ്പിന്റെ ഉത്തരവ് മറികടന്നാണ് 4,835 ഏക്കര്‍ സ്ഥലത്തിനു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പട്ടയം നല്‍കിയയതെന്നും സിപിഎം പറഞ്ഞു.
Next Story

RELATED STORIES

Share it