കോണ്‍ഗ്രസ് പുനസ്സംഘടന; നേതാക്കളെ രാഹുല്‍ വിളിപ്പിച്ചു

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് പുനസ്സംഘടന ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ എന്നിവര്‍ ഡല്‍ഹിയിലേക്ക് പോവുന്നത്.
ജൂണ്‍ 6,7 തിയ്യതികളില്‍ നേതാക്കള്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തും. ഹൈക്കമാന്‍ഡ് പ്രതിനിധികളായ എ കെ ആന്റണി, പി സി ചാക്കോ, കെ സി വേണുഗോപാല്‍, അശോക് ഗെഹ്‌ലോട്ട്, മുകുള്‍ വാസ്‌നിക് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ഛത്തീസ്ഗഡ് യാത്ര റദ്ദാക്കിയാണ് രാഹുല്‍ഗാന്ധി ആ ദിവസങ്ങളില്‍ കേരള നേതാക്കളെ കാണുക. പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയാണ് പ്രധാന അജണ്ട. ജൂണ്‍ 15നകം പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, കെ വി തോമസ് എന്നിവരെയാണ് അധ്യക്ഷസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. വി ഡി സതീശന്‍, കെ മുരളീധരന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതനും ജനകീയനുമായ നേതാവിനെ കണ്ടെത്താനുള്ള ശ്രമം രാഹുല്‍ഗാന്ധി പ്രത്യേക താല്‍പര്യമെടുത്ത് നടത്തിവരുന്നുമുണ്ട്.

Next Story

RELATED STORIES

Share it