കോണ്‍ഗ്രസ്സിനെ തകര്‍ച്ചയിലേക്ക് നയിക്കുന്നത് അധികാര കുത്തകയും കുടുംബവാഴ്ചയും

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. അധികാരക്കുത്തകയും കുടുംബവാഴ്ചയുമാണ് കോണ്‍ഗ്രസ്സിനെ തകര്‍ച്ചയിലേക്കു നയിക്കുന്നതെന്ന് യോഗത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ഒരു നേതാവ് ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മല്‍സരിച്ച വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്റെ കാലശേഷം മക്കള്‍ക്ക് വില്‍പത്രമായി ആ മണ്ഡലം എഴുതിവയ്ക്കുന്ന അവസ്ഥയാണ് കോണ്‍ഗ്രസ്സില്‍ ഉള്ളതെന്നും ഈ സാഹചര്യത്തില്‍ യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ മടിക്കുകയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
നേരാംവണ്ണം മുണ്ടുടുക്കാന്‍ പോലൂം ആരോഗ്യമില്ലാത്ത നേതാക്കള്‍ക്ക് അധികാരസ്ഥാനത്തോട് ഇപ്പോഴും ആവേശമാണ്. കോണ്‍ഗ്രസ്സിന്റെ തണലില്‍ തഴച്ചുവളര്‍ന്ന നേതാക്കള്‍ മോദിയെ പുകഴ്ത്തുന്ന സാഹചര്യം വരെയുണ്ടായി. ഇത്തരം നേതാക്കളെ പാര്‍ട്ടി നിലയ്ക്കു നിര്‍ത്തണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ പിന്തുണ തേടി കോണ്‍ഗ്രസ് നേതാക്കള്‍ പോയതിനെതി രേയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. ചെങ്ങന്നൂരില്‍ കെ എം മാണിയുടെ പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തില്‍ പോ ലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിന് ഈ മാസം 7ന് തിരുവനന്തപുരത്ത് തറക്കല്ലിടാനും യോഗത്തില്‍ തീരുമാനിച്ചു.







Next Story

RELATED STORIES

Share it