Kottayam Local

കോട്ടയം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കം

കോട്ടയം: കോട്ടയം അന്താരാഷ്ട്ര ചലചിത്രമേളയ്ക്ക് ഇന്നലെ തുടക്കമായി. കേരള ചലചിത്ര അക്കാദമിയും ആത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് കോട്ടയം രാജ്യാന്തര ചലചിത്രോല്‍സവത്തിന് കോട്ടയം അനശ്വര തീയേറ്ററില്‍ പ്രശസ്ത ചലചിത്ര സംവിധായകന്‍ ടി വി ചന്ദ്രനാണ് മേളയ്ക്ക് തിരിതെളിച്ചത്. ഉദ്ഘാടന ചിത്രമായ കറുത്ത ജൂതന്റെ സംവിധായകന്‍ സലിംകുമാര്‍ സന്നിഹിതനായിരുന്നു. ഫെസ്റ്റിവെല്‍ ഡറക്ടര്‍ ജോഷി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ചലചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ഫിലിം ഫെഡറേഷന്‍ സെക്രട്ടറി വി കെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വി എന്‍ വാസവന്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഡോ. പി ആര്‍ സോന, ജൂബിലി ജോയി, എം എം ഹംസ, ബിനോയി വേളൂര്‍, ബിനോയ് ഇല്ലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുപാല്‍, വില്ലേജ് റോക്സ്റ്റാഴ്‌സ്, കറുത്ത ജൂതന്‍, ഡേ ബ്രേക്ക് എന്നീ ചിത്രങ്ങള്‍ ചലചിത്രമേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.മലയാള സിനിമയുടെ കഴിഞ്ഞ 90 വര്‍ഷകാലത്തെ ചരിത്രം വിളിച്ചോതുന്ന പ്രദര്‍ശനം തിരുനേക്കര പോലിസ് മൈതാനിയില്‍ എംജി  സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍  ഉദ്ഘാടനം ചെയ്തു. വൈകിട്ട് ലോറി എന്ന സിനിമ പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചു.
Next Story

RELATED STORIES

Share it