kasaragod local

കോട്ടച്ചേരി മേല്‍പ്പാല നിര്‍മാണം അനിശ്ചിതത്വത്തില്‍

കാഞ്ഞങ്ങാട്: തറക്കല്ലിട്ട കോട്ടച്ചേരി മേല്‍പാലം നിര്‍മാണ പ്രവൃത്തികള്‍ അനിശ്ചിതത്വത്തില്‍. പദ്ധതി സ്ഥലത്തെ കെട്ടിടങ്ങളും മരങ്ങളും സമയബന്ധിതമായി പൊളിക്കാത്തതാണ് മേല്‍പാല നിര്‍മാണം അനിശ്ചിതമായി നീളാന്‍ കാരണമാകുന്നത്.
മേല്‍പാല പ്രവൃത്തി കടന്ന് പോകുന്ന വഴിയില്‍ 118 മരങ്ങള്‍ മുറിച്ചു നീക്കാനുണ്ട്. കുടാതെ ഒരു കെട്ടിടവും ഒരു ശുചിമുറിയും ഒരു മതിലും പൊളിച്ചു മാറ്റേണ്ടതായിട്ടുണ്ട്. ഇവ നീക്കം ചെയ്യാതെ നിര്‍മാണ പ്രവൃത്തി തുടങ്ങാനാവില്ലെന്നാണ് കരാറുകാരന്റെ നിലപാട്്. ഇതില്‍ റെയില്‍വേയുടെ സ്ഥലത്തെ മരങ്ങളും ഉള്‍പ്പെടും. ഒരു മാസം മുമ്പാണ് മേല്‍പാലത്തിന് തറക്കല്ലിട്ടത്. കരാറെടുത്ത കമ്പനി അവരുടെ സാമഗ്രികള്‍ പണിസ്ഥലത്തെത്തിച്ചു കഴിഞ്ഞു. 18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാറില്‍ പറയുന്നത്. 15.60 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതിലും കുറച്ചാണ് കമ്പനി കരാര്‍ ഏറ്റടുത്തത്.
ഇങ്ങനെ ഓരോ കാര്യങ്ങള്‍ നീളുന്നത് കൊണ്ട് തീരദേശ മേഖലയിലെ ജനത്തിന് ആശ്വാസമാകുന്ന കോട്ടച്ചേരി മേല്‍പ്പാല പ്രവൃത്തി അനിശ്ചിതമായി നീളുകയാണ്. പാലം അവസാനിക്കുന്ന കോട്ടച്ചേരിയിലെ കെട്ടിടം പൊളിച്ചുനീക്കിയിട്ടുണ്ട്. ഇവിടെയാണ് തറക്കല്ലിട്ടത്. കാഞ്ഞങ്ങാട് നഗരത്തിലെ തീരദേശ മേഖലയായ മീനാപ്പീസ് കടപ്പുറം, അജാനൂര്‍ കടപ്പുറം, കല്ലുരാവി, പഴയ കടപ്പുറം, കാറ്റാടി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പാലം.
മേല്‍പാലം നിര്‍മാണത്തിനെതിരെ കെട്ടിട ഉടമകള്‍ കോടതിയില്‍ പോവുകയും സ്‌റ്റേ നേടുകയും ചെയ്തത് നിര്‍മാണ പ്രവര്‍ത്തനം വൈകാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ ജനകീയ ഇടപെടലിനെ തുടര്‍ന്ന് പരാതികള്‍ പിന്‍വലിക്കുക യ ും മേല്‍പാലം നിര്‍മിക്കുന്നതിനുള്ള സാങ്കേതിക തടസ്സം ഒഴിവാക്കുകയുമായിരുന്നു. തറക്കല്ലിട്ട് ഒരുമാസം കഴിഞ്ഞിട്ടും കെട്ടിടങ്ങള്‍ പൊളിച്ചുനീ ക്ക ാനോ മരങ്ങള്‍ മുറിച്ചുമാറ്റാനോ ആക്ഷന്‍ കമ്മിറ്റി ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്. സ്ഥലം നിരപ്പായികിട്ടിയാല്‍ എത്രയും പെട്ടെന്ന് നിര്‍മാണം തുടങ്ങുമെന്നാണ് കരാറുകാരന്‍ വ്യക്തമാക്കിയിരിക്കുന്നത്. മരം മുറിച്ചുമാറ്റാന്‍ ഇനിയും താമസം നേരിടുകയാണെങ്കില്‍ നിര്‍മാണത്തിന് ഇറക്കിയ സാധനസാമഗ്രികള്‍ തിരികെ കൊണ്ടുപോകേണ്ട സ്ഥിതിയാണെന്നും കരാര്‍ കമ്പനിയുടെ ഉദ്യോഗസ്ഥരും പറഞ്ഞു.
Next Story

RELATED STORIES

Share it