കോടേരിച്ചാലില്‍ സിപിഎം -ലീഗ് സംഘട്ടനം; വീടിന് നേരെ ബോംബേറ്
BY Sumeera SMR27 May 2016 2:53 AM GMT
Sumeera SMR27 May 2016 2:53 AM GMT
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ കോടേരിച്ചാലില്‍ ലീഗ് അനുഭാവിയുടെ വീടിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ നാടന്‍ ബോംബെറിഞ്ഞു. കോണ്‍ക്രീറ്റ് വീടിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
ലീഗ് അനുഭാവിയായ നെല്ലിയുള്ളപറമ്പില്‍ മൊയ്തീനിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. കോടേരിച്ചാല്‍ കനാല്‍ പാലത്തിനടുത്ത് പലചരക്ക് കച്ചവടം നടത്തിവരികയാണ് മൊയ്തീന്. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരുമായി ചെറിയതോതില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു.
ഇതാണ് വീടാക്രമിക്കാന്‍ കാരണമെന്നറിയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ഓടെയാണ് ഉഗ്രശബ്ദത്തില്‍ ബോംബ് വീണത്. വീടിന്റെ വരാന്തയ്ക്കും ഭിത്തിക്കും തകരാര്‍ സംഭവിച്ചു. ടൈല്‍ ചെയ്ത ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.
പേരാമ്പ്ര സിഐ മണിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തി.
വടകരയില്‍ നിന്നു ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. സംഭവത്തെതുടര്‍ന്ന് കോടേരിച്ചാല്‍ അങ്ങാടിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT