കോടിയേരിയുടെ പ്രസ്താവന കുറ്റസമ്മതം: കെ എം അഷ്റഫ്
BY Sumeera SMR15 Feb 2016 2:36 AM GMT
Sumeera SMR15 Feb 2016 2:36 AM GMT
കോഴിക്കോട്: പി ജയരാജനെ മറ്റൊരു മഅ്ദനിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കുറ്റസമ്മതമാണെന്ന് അഡ്വ. കെ എം അഷ്റഫ് പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് മഅ്ദനിയെ അറസ്റ്റ് ചെയ്ത് തമിഴ്നാടിന് കൈമാറിയത് സിപിഎം നേതൃത്വം കൊടുത്ത ഇടതുപക്ഷ സര്‍ക്കാരാണ.് അത് ഭരണനേട്ടമായി അവതരിപ്പിച്ചത് അന്നത്തെ മുഖ്യമന്ത്രി നായനാരും. നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ടതിനു ശേഷം മറ്റൊരു കേസില്‍ കര്‍ണാടക പോലിസിന് കൈമാറിയതും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. കോടിയേരി ബാലകൃഷ്ണനാണ് അന്നത്തെ ആഭ്യന്തരമന്ത്രി. പി ജയരാജനെ വേട്ടയാടുകയാണെന്ന് വിലപിക്കുന്ന കോടിയേരി മഅ്ദനിയെ വേട്ടയാടുകയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ചെയ്തത്. തങ്ങളുടെ രാഷ്ടീയ നിലപാടുകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടുകയും സിപിഎം പ്രവര്ത്തകര്ക്കെതിരാകുമ്പോള് ഇരകളാണെന്ന് വിലപിക്കുകയും ചെയ്യുന്ന നിലപാട് കേരള ജനത തിരിച്ചറിയണമെന്നും മനുഷ്യാവകാശങ്ങളെ പരിഗണിക്കുന്ന നിലപാടാണെങ്കില്‍ യുഎപിഎക്കെതിരെ രംഗത്തു വരികയാണ് സിപിഎം ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT