കോടികളുടെ നിക്ഷേപത്തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
BY Sumeera SMR6 May 2016 5:40 AM GMT
Sumeera SMR6 May 2016 5:40 AM GMT
പുത്തനത്താണി: നിക്ഷേപത്തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് പോലിസിന്റെ പിടിയിലായി. നിക്ഷേപത്തിന് ലാഭം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി കോടികള്‍ തട്ടി മുങ്ങിയ ക്ലാരി ചെട്ടിയാംകിണര്‍ സ്വദേശി കാട്ടുകുളത്ത് സാദിഖ് (32)നെയാണ് വളാഞ്ചേരി സിഐ കെ ജി സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.
സാദിഖ് കോഴിച്ചിനിയല് നടത്തുന്ന ബ്യൂട്ടി പ്രിന്റ്സ് എന്ന സ്ഥാപനത്തിലേക്കാണ് നിക്ഷേപം സ്വീകരിച്ച് കോടികള്‍ തട്ടിയത്. ആറുപേരില്‍ നിന്നായി രണ്ട് കോടിയോളം രൂപയാണ് തട്ടിയെടുത്തത്. പണം നല്‍കിയവര്‍ക്ക് ആദ്യ മാസങ്ങളില്‍ ലാഭം നല്‍കിയിരുന്നെങ്കിലും പിന്നീട് വാഗ്ദാനം ചെയ്ത ലാഭം കൊടുക്കാതെ കഴിഞ്ഞ മാസം ഇയാള്‍ മുങ്ങുകയായിരുന്നു. ഇതോടെയാണ് പണം നഷ്ടപ്പെട്ടവര്‍ പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാസം 21ന് മുങ്ങിയ ഇയാള്‍ ദിവസങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയതോടെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ് പേരാണിപ്പോള്‍ പരാതി നല്‍കിയിട്ടുള്ളത്. ഇതില്‍ രണ്ടുപേരുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. അന്വേഷണ സംഘത്തില്‍ സിഐ കൂടാതെ കല്പകഞ്ചേരി എസ്ഐ വിശ്വനാഥന് കാരയില്‍, എഎസ്ഐ ഇഖ്ബാല്‍, സിപിഒമാരായ അസീസ്, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT