കോടതിയില്‍ വ്യാജരേഖ നല്‍കിയ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

കൊച്ചി: വ്യാജരേഖ ചമച്ച് കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തിരുവനന്തപുരത്തെ മുന്‍ മെംബര്‍ സെക്രട്ടറി എസ് ഡി ജയപ്രസാദ്, ബോര്‍ഡിന്റെ തൃശൂര്‍ ഓഫിസിലെ പരിസ്ഥിതി എന്‍ജിനീയര്‍മാരായിരുന്ന എ കെ സുരേന്ദ്രന്‍, സിന്ധു രാധാകൃഷ്ണന്‍, സുശീല നായര്‍, കെ എസ് വിനയ, പാലക്കാട് വെണ്ണക്കര സ്വദേശി ബിന്ദു വിനോദ് എന്നിവര്‍ക്കെതിരേയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കേസിലെ രണ്ടാംപ്രതി എ കെ സുരേന്ദ്രന്‍ വ്യാജ സര്‍ട്ടിഫിക്കറ്റിനായി കാനന്‍ ഗ്രാനൈറ്റ്‌സ് എന്ന ക്വാറിയുടെ ഉടമയായ സൈമണ്‍ കെ ഫ്രാന്‍സിസിന്റെ കൈയില്‍ നിന്ന് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കെസെടുത്തിരുന്നു.
എന്നാല്‍ ക്വാറിക്കെതിരേ മുമ്പെ നടപടി സ്വീകരിച്ചിരുന്നുവെന്നു കാണിച്ച് ഉദ്യോഗസ്ഥര്‍ 2005 സപ്തംബര്‍ 29ന് വ്യാജ കത്ത് തയ്യാറാക്കി തിരുവനന്തപുരം ഓഫിസിലേക്കയക്കുകയായിരുന്നു.
ഈ കത്ത് കോടതിയില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി സിബിഐയോട് നിര്‍ദേശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it