ernakulam local

കോടതിമുറിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം ശക്തം



കോതമംഗലം: കോടതി മുറിയില്‍ ലേഡി ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം ശക്തം. തിങ്കളാഴ്ച്ച രാവിലെ കോടതിയില്‍ ഒരു കേസിന്റെ സാക്ഷി പറയാനായി എത്തിയ ഡോക്ടറെ മറ്റൊരു കേസിലെ പ്രതി ഡോക്ടര്‍ തന്റെ മുഖത്തേക്ക് നോക്കിയത് ഇടഷ്ടപ്പെടാത്തതിനാണ് കവിളത്ത് അടിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കെ ജി എംഒഎ, മലനാട് ഗൈനക്കോളജി അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്തമായി ഇന്നലെ രാവിലെ 11 വരെ ഒ പി ബഹിഷ്‌കരിച്ച് കരിദിനമാചരിച്ചു. കോതമംഗലം ഗവ. ആശുപത്രിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഐഎംഎ ജില്ലാ ചെയര്‍മാന്‍ ഡോ. ജോസഫ് മനോജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. സുനില്‍ പി കെ ഡോ. രഘുത്തമന്‍, ഡോ. കെ ജെ പൗലോസ്, ഡോ. ഗീത, ഡോ. കെ വി വിന്‍സന്റ്, ഡോ. അനൂപ് തുളസി, സജീവ്, സ്മിത ബെക്കര്‍ സംസാരിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് വേണ്ട നടപടികള്‍ വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it