malappuram local

കൊളത്തൂരിലെ വേലായുധന്റെ മരണം നിപ വൈറസ് പനി മൂലമല്ല

പെരിന്തല്‍മണ്ണ: കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ കൊളത്തൂര്‍ കാരാട്ടുപറമ്പിലെ താഴത്തേതില്‍തൊടി വേലായുധന്റെ മരണം നിപ വൈറസ് പനി മൂലമല്ലെന്ന് മൂര്‍ക്കനാട് പഞ്ചയത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍.
ശരീരത്തിലുണ്ടായ മുഴ ഓപറേഷന്‍ നടത്തിയതിനെത്തുടര്‍ന്ന് ഷുഗര്‍ രോഗിയായ വേലായുധന് പനി വരികയും ശരീരത്തിലെ സോഡിയം ക്രമാതീതമായി കുറയുകയും ചെയ്തതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ രോഗം മൂര്‍ച്ഛിച്ചാണ് അദ്ദേഹം മരിച്ചത്. കഴിഞ്ഞ ദിവസം പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെതുടര്‍ന്ന് മൂര്‍ക്കനാട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു വിശദമായ അന്വേഷണം നടത്തിയതിലൂടെ ചികില്‍സാ രേഖകളില്‍ നിന്നു ഇദ്ദേഹത്തിന് ഇത്തരത്തിലുള്ള രോഗബാധ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. മൂര്‍ക്കനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുരളി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സൈനുദ്ധീന്‍, മെമ്പര്‍ കെ കൃഷ്ണന്‍ കുട്ടി, മെഡിക്കല്‍ ഓഫിസര്‍ ബാബു മൂര്‍ക്കനാട്, പിഎച്ച്‌സിയിലെ ഡോക്ടര്‍ കേതുല്‍ പ്രസാദ് തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
മൂര്‍ക്കനാട് പഞ്ചായത്തിലെ എല്ലാവാര്‍ഡുകളിലും അടുത്തദിവസം മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it