കൊല്ലം ജില്ലാ കലക്ട്രേറ്റ് പരിസരത്ത് സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്ക്
BY sdq Kappan15 Jun 2016 5:29 AM GMT
X
sdq Kappan15 Jun 2016 5:29 AM GMT
കൊല്ലം: കൊല്ലം കലക്ട്രേറ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതി പരിസരത്ത് സ്ഫോടനം.ഒരാള്‍ക്ക് പരിക്കേറ്റു.കേസാവശ്യത്തിനായി കോടതി പരിസരത്തെത്തിയ കോണ്‍ഗ്രസ് പ്രവര്ത്തകന് കുണ്ടറ മുളവങ്ങ സാബുവിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കലക്ട്രറ്റ് പരിസരത്ത് കിടന്നിരുന്ന ജീപ്പിലാണ് സ്ഫോടനമുണ്ടായത്. രാവിലെ 10.50ഓടെ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പാണ് സ്ഫോടനം ഉണ്ടായത്.
സ്റ്റീല്‍ ബോംബാണ് ഉപയോഗിച്ചതെന്നാണ് പോലീസ് നിഗമനം. കോടതി പരിസരത്ത് നിന്ന് ബാറ്ററി,വെടിമരുന്ന്, സ്റ്റീല്‍ ചീളുകള്‍,ബോംബ് സൂക്ഷിച്ച ബാഗ് എന്നിവ പോലീസ് കണ്ടെത്തി.
വലിയ ശബ്ദത്തോടെ ഒരു തീഗോളം ഉയരുകയും വെടിമരുന്നിന്റെ ഗന്ധം അനുഭവപ്പെടുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ജീപ്പില്‍ ഡീസല്‍ ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി. സ്ഫോടനം ആസുത്രിതമാണെന്നാണ് പോലീസ് നിഗമനം.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT