Kottayam Local

കൊയ്ത്തും വിതയും നടന്നില്ല; പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്നു



കുമരകം: മഴ തുടരുന്നതിനാല്‍ കൊയ്യാന്‍ പാകമായ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാതെ കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നു. കിഴക്കന്‍ വെള്ളം ഒഴുകിയെത്തിയതോടെ ജലനിരപ്പ് അപകടകരമായ വിധം ഉയര്‍ന്നിരിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പാടശേഖരങ്ങളില്‍ ഭൂരിഭാഗത്തും  ബണ്ട് കവിഞ്ഞൊഴുകുന്ന സ്ഥിതിയാണുള്ളത്. പാടശേഖരങ്ങളുടെ ബണ്ടില്‍ കൃഷി സംരക്ഷണ പ്രവര്‍ത്തനങ്ങളിലാണ് രാവും പകലും കര്‍ഷകര്‍. വിളഞ്ഞ നെല്ല് കനത്ത മഴയില്‍ ചുവട് ചാഞ്ഞ് നിലം പൊത്തിക്കഴിഞ്ഞു. പാടത്ത് വെള്ളം കിടക്കുന്നതിനാല്‍ കൊയ്ത്ത് യന്ത്രം ചെളിയില്‍ താഴുമെന്നതിനാല്‍ കൊയ്ത്ത് മാറ്റിവച്ചിരിക്കുകയാണ്. പുഞ്ചകൃഷിക്ക് കിളിര്‍പ്പിച്ച നെല്‍വിത്തുകള്‍ വിതയ്ക്കുന്നതിനും സാധിച്ചിട്ടില്ല. വൈദ്യുതി മുടക്കം നേരിടുന്നതു മൂലം പാടത്തെ വെള്ളം വറ്റിക്കാന്‍ കര്‍ഷകര്‍ക്കു കഴിയാതെ വന്നിരിക്കുകയാണ്. 3000 ഏക്കര്‍ പാടശേഖരത്തിലാണു വെള്ളം മൂലം കൊയ്ത്ത് നീട്ടിവച്ചത്. അപ്പര്‍ കുട്ടനാട്ടില്‍ 5000 ഹെക്ടര്‍ പാടശേഖരത്താണ്് പുഞ്ച കൃഷിക്കു കര്‍ഷകര്‍ നിലമൊരുക്കിയിരിക്കുന്നത്. ഒരു ഹെക്ടറില്‍ പോലും വിത പൂര്‍ത്തിയായില്ല. കഴിഞ്ഞ ആഴ്ച കൊയ്‌തെടുത്ത നെല്ല് സപ്ലൈകോ സംഭരിക്കാതെ പാടത്തിന്റെ ബണ്ടുകളില്‍ കിടക്കുകയാണ്. മഴ മൂലം ഇവയും നാശത്തന്റെ വക്കിലാണ്. ഒരു കിന്റ്വല്‍ നെല്ലിന് 10 കിലോ വീതം അധിക തൂക്കം വേണമെന്ന മില്ലുടമകളുടെ ആവശ്യം കര്‍ഷകര്‍ അംഗീകരിക്കാത്തതാണ് നെല്ല് സംഭരണം വൈകാന്‍ കാരണം. 3000 ടണ്‍ നെല്ലാണ്  മൂടിയിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it