malappuram local

കൊണ്ടോട്ടിയിലെ അനധികൃത വാഹന പാര്‍ക്കിങിനെതിരേ നടപടി



കൊണ്ടോട്ടി: നഗരത്തിലെ അനധികൃത വാഹനപാര്‍ക്കിങ് നിര്‍ത്തലാക്കാന്‍ ഗതാഗത ഉപദേശകസമിതി യോഗത്തില്‍ തീരുമാനം. ബൈപാസ്് റോഡില്‍ കൊടിമരത്തിന് സമീപത്തു അനധികൃതമായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കും. നിലവില്‍ റോഡിന് ഇരുവശത്തും വാഹനങ്ങള്‍ നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. കച്ചവടക്കാര്‍ റോഡും നടപ്പാതയും കൈയേറുന്നതിനെതിരേ നടപടിയെടുക്കാനും തീരുമാനമായി. റോഡില്‍ അനധികൃതമായി ഫഌക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത് നീക്കം ചെയ്യും. നഗരസഭ, പിഡബ്ല്യുഡി, റവന്യൂ, പോലിസ് വിഭാഗങ്ങള്‍ സംയുക്തമായാണ് ബോര്‍ഡുകള്‍ നീക്കം ചെയ്യുക.ബൈപാസ് റോഡിലെ അനധികത യുടേണുകള്‍ അടയ്ക്കും. ബസ് സ്റ്റാന്റിലേക്ക് ഇരുഭാഗത്തു നിന്നും ബസ്സുകള്‍ ഒരുമിച്ച് കയറുന്നത് ഒഴിവാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പോലിസ് ആവശ്യപ്പെട്ടു. ബസ് കയറുന്ന ഭാഗത്ത് ബോര്‍ഡ് വച്ച് വിഭജിക്കാനാണ് നിര്‍ദേശം. ടൗണ്‍ സൗന്ദര്യവല്‍്കരണത്തിന്റെ ഭാഗമായി ഇതു നടപ്പാക്കാന്‍ തീരുമാനിച്ചു. നഗരത്തില്‍ ഏകദിശാ ഗതാഗതം നടപ്പാക്കുന്നത് ചര്‍ച്ച ചെയതെങ്കിലും അന്തിമ തീരുമാനമായില്ല. നഗരസഭാ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി അധ്യക്ഷനായി. റവന്യൂ, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം, പൊതുമരാമത്ത് കെട്ടിട വിഭാഗം, പോലിസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it