kozhikode local

കൊടുവള്ളി സിഎച്ച്‌സി അക്രമം: പ്രതിയെ അറസ്റ്റ് ചെയ്തു

കൊടുവള്ളി: കൊടുവള്ളി സിഎച്ച്‌സി യുടെ ജനല്‍ ചില്ല് അടിച്ച് തകര്‍ത്തയാളെ കൊടുവള്ളി പോലിസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി  ഉളിയാടന്‍കുന്നുമ്മല്‍ സിദ്ദിഖ് (45) ആണ് അറസ്റ്റിലായത്. കൊടുവള്ളി എസ്‌ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പെരിയാംതോട് ഭാഗത്തു നിന്നു സിദ്ദിഖിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച കൊടുവള്ളി സിഎച്ച്‌സിയില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് ആവശ്യപ്പെട്ടെത്തുകയും ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കാന്‍ ഫാര്‍മസിസ്റ്റ് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പ്രകോപിതനായി ഫാര്‍മസിയുടെ ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it