Kottayam Local

കൊടിമരം തകര്‍ത്തു; എസ്ഡിപിഐ പ്രതിഷേധിച്ചു

ഈരാറ്റുപേട്ട: എസ്ഡിപിഐയുടെ കൊടിമരം തകര്‍ത്ത് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി. പിഎംസി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം സ്വകാര്യ ബസ് സ്റ്റാന്‍ഡ് പടിക്കല്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ് സംസാരിച്ചു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെബീര്‍ വെട്ടിയ്ക്കല്‍, സെക്രട്ടറി സുബൈര്‍ വെള്ളാപള്ളില്‍, കൗണ്‍സിലര്‍മാരായ ഇസ്മായില്‍ കീഴേടം, ബിനു നാരായണന്‍, തീക്കോയി ഗ്രാമപഞ്ചായത്തം കെ കെ പരിക്കൊച്ച്, സഫീര്‍ കുരുനാല്‍, അയ്യൂബ്ഖാന്‍ കാസിം, യാസിര്‍ കാരയ്ക്കാട്, ഇ പി അന്‍സാരി പ്രതിഷേധ പ്രകടനത്തിനു നേത്യതം നല്‍കി.
Next Story

RELATED STORIES

Share it