Flash News

കൊച്ചി മെട്രോ നവംബര്‍ ഒന്ന് മുതല്‍ ഓടിത്തുടങ്ങും

കൊച്ചി മെട്രോ നവംബര്‍ ഒന്ന് മുതല്‍ ഓടിത്തുടങ്ങും
X
kochi-metro_

[related]
കൊച്ചി: പ്രായോഗിക  വെല്ലുവിളികള്‍ ഉണ്ടെങ്കിലും ലക്ഷ്യമിട്ട ദിവസം തന്നെ കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന്്് മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ ഫ്രഞ്ച് ധനകാര്യ ഏജന്‍സി (എഎഫ്ഡി) സംഘത്തലവന്‍ നിക്കോളാസ് ഫൊറൈന്‍.
മതിയായ എല്ലാ അനുമതികളും നേടിക്കൊണ്ടു ലക്ഷ്യമിട്ട ദിവസം തന്നെ വാണിജ്യ സര്‍വീസ് ആരംഭിക്കുന്നത് വിഷമകരമാണ്. നവംബര്‍ ഒന്നു മുതല്‍ കൊച്ചി മെട്രോ വാണിജ്യ അടിസ്ഥാനത്തില്‍  സര്‍വീസ് നടത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മെട്രോ റെയില്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണെങ്കിലും നിര്‍ദിഷ്ട ലക്ഷ്യം യാഥാര്‍ഥ്യമാക്കുക വലിയ വെല്ലുവിളി തന്നെയാണെന്ന്് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ഏലിയാസ് ജോര്‍ജും പറഞ്ഞു.
നഗരഗതാഗതത്തിലും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളിലും ഭാവി സഹകരണം സംബന്ധിച്ച് രണ്ടു ദിവസങ്ങളായി നടന്ന ചര്‍ച്ചകളില്‍ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. എല്ലാം സമയബന്ധിതമായി പോവുന്നു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരത്തേ ലക്ഷ്യമിട്ടതിലും കുറഞ്ഞ ചെലവില്‍ നടത്താന്‍ കെഎംആര്‍എല്ലിന് കഴിയുന്നുവെന്നു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയപ്പോള്‍ മനസ്സിലായെന്നും നിക്കോളാസ് ഫൊറൈന്‍ ചൂണ്ടിക്കാട്ടി.
നിര്‍മാണ ചെലവ് പരമാവധി കുറച്ച് ബാക്കി വന്ന പണം പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ പ്രയോജനപ്പെടുത്താനും സാധിച്ചു. നഗര വികസനത്തിനും മെട്രോ നിര്‍മാണത്തിനും ഫ്രഞ്ച് വൈദഗ്ധ്യം പങ്കുവയ്ക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകളും ഫ്രഞ്ച് സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്നു. ജൂലൈ അവസാനം എഎഫ്ഡി സംഘം രണ്ടാംഘട്ട സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തും. ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായതായി ഏലിയാസ് ജോര്‍ജ് പറഞ്ഞു. നഗര ഗതാഗതത്തെ പൂര്‍ണമായും ഉടച്ച് വാര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയുടെ നിര്‍മാണത്തിനു സാമ്പത്തിക സഹായം നല്‍കുന്ന ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എഎഫ്ഡി മുന്നംഗ സംഘമാണ് പദ്ധതി വിലയിരുത്തലിനും ചര്‍ച്ചകള്‍ക്കുമായി ബുധനാഴ്ച കൊച്ചിയില്‍ എത്തിയത്.
Next Story

RELATED STORIES

Share it