Flash News

കൊച്ചി മെട്രോ ജൂണ്‍ 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോ ജൂണ്‍ 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
X


കൊച്ചി : കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് നടക്കും.
ആലുവയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഉത്ഘാടനം നിര്‍വഹിക്കുക. പ്രധാനമന്ത്രി ചടങ്ങിനെത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു.
മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മന:പൂര്‍വ്വം ചടങ്ങില്‍ നിന്ന്്് ഒഴിവാക്കിയെന്ന ആരോപണവും ഇതൊടൊപ്പം ഉയര്‍ന്നിരുന്നു. ഈ മാസം 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി വിദേശയാത്രയിലാണ്. ഈ സമയം തന്നെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it