കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട

കൊച്ചി: കൊച്ചിയിലെ ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നതിനായി എത്തിച്ച മയക്കുമരുന്നുമായി 4 യുവാക്കള്‍ പിടിയില്‍. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യ ല്‍ സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്റ്റാമ്പു രൂപത്തിലുള്ള എല്‍എസ്ഡി, ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ, ഗുളിക രൂപത്തിലുള്ള എക്കറ്റ്‌സി എന്നീ മയക്കു മരുന്നുകളാണ് പിടികൂടിയത്.
ന്യൂഇയര്‍ പാര്‍ട്ടികള്‍ക്കായി കൊച്ചിയിലേക്ക് വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിക്കാ ന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കു മരുന്നുകള്‍ പിടികൂടിയത്. 70 മില്ലിഗ്രാം എല്‍എസ്ഡിയുമായി റാന്നി സ്വദേശി നായിത്താണിയില്‍ അഖില്‍, മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 22 ഗ്രാം എംഡിഎംഎ, 1750 മില്ലിഗ്രാം എക്കറ്റ്‌സി എന്നിവയുമായി കരുനാഗപ്പിള്ളി സ്വദേശികളായ കളത്തില്‍ ഹാഷിം, അലിഫ് ഗാര്‍ഡന്‍സില്‍ ആരിഫ്, വാലാലില്‍ പുത്തന്‍വീട്ടില്‍ സുഹൈല്‍ എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം 27 വയസ്സില്‍ താഴെയുള്ളവരാണ്.
ബംഗളൂരുവില്‍ ബിസിനസ് മാനേജ്‌മെന്റിനു പഠിക്കുന്ന ഹാഷിമിന്റെ സുഹൃത്തും ഘാന പൗരനുമായ പീറ്ററില്‍ നിന്നാണ് മയക്കുമരുന്നുകള്‍ ലഭിച്ചതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ബംഗളൂരു വില്‍നിന്ന് ശനിയാഴ്ച നാലോടെ എറണാകുളം തമ്മനത്ത് എത്തിയ സംഘം ആഡംബര ലോഡ്ജില്‍ മുറിയെടുത്താണു വില്‍പന ആസൂത്രണം ചെയ്തത്. മില്ലിഗ്രാം അളവിലുള്ള മയക്കുമരുന്നു പോലും ധാരാളം പേര്‍ക്ക് ഉപയോഗിക്കാമെന്നിരിക്കെ പ്രതികള്‍ മയക്കുമരുന്നു ശൃംഖലയിലെ വന്‍ കിടക്കാരായിരിക്കാമെന്നു സംശയിക്കുന്നു. പുതുവര്‍ഷാ ഘോഷത്തോടനുബന്ധിച്ചു  മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷം ഉന്മാദ നൃത്തം ആസൂത്രണം ചെയ്തിട്ടുള്ള രഹസ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധമുള്ള ഘാന പൗരനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നതിനു നടപടികളെടുത്തു വരുന്നതായും എക്‌സൈസ് അറിയിച്ചു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ പി സുദീപ്കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സൈഫുദ്ദീന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എ എസ് ജയന്‍, എം എ കെ ഫൈസല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എം റോബി, പി എക്‌സ് റൂബന്‍, രഞ്ജു എല്‍ദോ തോമസ്, എന്‍ പി ബിജു, എന്‍ ജി അജിത്കുമാര്‍, എന്‍ ഡി ടോമി എക്‌സൈസ് ഡ്രൈവര്‍ സി ടി പ്രദീപ്കുമാര്‍ എന്നിവരും  മയക്കുമരുന്നു പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it