കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്ഐക്കെതിരേ കേസെടുത്തു
BY sruthi srt3 May 2018 7:15 AM GMT
X
sruthi srt3 May 2018 7:15 AM GMT
കൊച്ചി: കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്ഐക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തു. പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. തലയോലപറമ്പ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് സംഭവം. ഇയാളുടെ മകനും പെണ്‍കുട്ടിയും ഒരേ സ്ഥാപനത്തിലാണ് പഠിക്കുന്നത്, മകനെ കാണാനെത്തിയ ഇയാള്‍ ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചു. ലിഫ്റ്റിന് പുറത്തിറങ്ങിയപ്പോഴും ഇത് ആവര്‍ത്തിച്ചു.
പിന്നീട് ആക്രമണവിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും പിതാവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടി പഠിക്കാന്‍ പോയില്ല. ഇതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് വിഷയം അറിയുന്നത്. പരാതിയുമായെത്തിയ പെണ്‍കുട്ടിയെയും പിതാവിനെയും നാസറും മറ്റ് പൊലീസുകാരും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT