ernakulam local

കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങളില്‍ ആശങ്ക

മട്ടാഞ്ചേരി: ഓഖി ദുരന്തം സംസ്ഥാനത്തെ തീരമേഖലയില്‍ വലിയ നാശം വിതച്ച പശ്ചാത്തലത്തില്‍ പുതുവല്‍സരാഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ കൊച്ചിന്‍ കാര്‍ണിവല്‍ നടക്കുമോയെന്ന് ആശങ്ക. സംസ്ഥാനത്തെ ആഘോഷ പരിപാടികള്‍ മാറ്റി വെക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പശ്ചാത്തലത്തിലാണ് കാര്‍ണിവല്‍ പരിപാടി നടക്കുമോയെന്ന് ആശങ്ക ഉടലെടുത്തിട്ടുള്ളത്. ഇന്നലെ പരിപാടികളെ സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നതിനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം സബ് കലക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വേണ്ടെന്നുവച്ചിരുന്നു. സര്‍ക്കാരിന്റെ ഇത്തരം നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്നാണ് സബ് കലക്ടര്‍ ചെയര്‍മാനായുള്ള കാര്‍ണിവല്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം വേണ്ടന്ന് വെച്ചതെന്നാണ് സൂചന. ഞായറാഴ്ച യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് കൊണ്ട് തുടങ്ങാനിരുന്ന പരിപാടിയുടെ വാര്‍ത്താസമ്മേളനമാണ് വേണ്ടെന്നുവച്ചത്. എന്നാല്‍ ജനകീയ ആഘോഷമായ കാര്‍ണിവല്‍ ആഘോഷം നടത്തുവാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കമ്മിറ്റി. ഐഎസ്എല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ഉള്‍പ്പെടെ മാറ്റി വയ്ക്കാത്ത പശ്ചാത്തലത്തില്‍ കൊച്ചിന്‍ കാര്‍ണിവല്‍ മാറ്റുന്നതിനോട് നാട്ടുകാര്‍ക്ക് വിയോജിപ്പുണ്ട്.
Next Story

RELATED STORIES

Share it