കൈയേറ്റക്കാരെ ഒഴിപ്പിക്കല്‍ : പ്രഖ്യാപനം പാഴ്വാക്ക്- സുധീരന്
BY fousiya sidheek15 Jun 2017 4:04 AM GMT
fousiya sidheek15 Jun 2017 4:04 AM GMT
തിരുവനന്തപുരം: വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിലും ഹൈക്കോടതിയിലെ ബന്ധപ്പെട്ട കേസ് നടത്തിപ്പിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന അലംഭാവം കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി നല്കിയ വാഗ്ദാനത്തിന്റെ ലംഘനമാണെന്ന് വി എം സുധീരന്. ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിട കൈയേറ്റക്കാരുടെ അതേ വാദഗതികള്‍ ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാരിലെ നിയമസെക്രട്ടറി തന്നെ റിപോര്‍ട്ടുമായി മുന്നോട്ടുവന്നിരിക്കുന്നത് ഇതിനു തെളിവാണ്. കൈയേറ്റക്കാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ തെറ്റായ ഈ നയസമീപനം തിരുത്തണം. വന്‍കിടക്കാര്‍ ഉള്‍െപ്പടെയുള്ള സര്‍വ കൈയേറ്റക്കാരെയും ഒഴിപ്പിക്കുന്നതിന് എത്രയും പെട്ടെന്നു നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT