കേരളാ ഹൗസ് : രാജ്നാഥ് സിങ് ഖേദം പ്രകടിപ്പിച്ചു
BY ajay G.A.G29 Oct 2015 9:58 AM GMT
ajay G.A.G29 Oct 2015 9:58 AM GMT
ന്യൂഡല്‍ഹി: പശുവിറച്ചി വിഭവങ്ങള്‍ വിളമ്പുന്നുവെന്നാരോപിച്ച് കേരള ഹൗസില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയതില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഖേദം പ്രകടിപ്പിച്ചു. പരാതി നല്കി പോലിസിനെ വരുത്തിയ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയ്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളാ ഹൗസിലുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധമറിയിച്ച്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. വിഷയം ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കുമെന്നും അദ്ദേഹത്തെ ഖേദം അറിയിക്കാന്‍ താന്‍ തയ്യാറാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ നിന്ന് മടങ്ങിയാലുടന്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിമേല്‍ ഇത്തരം പരാതികള്‍ ഉണ്ടായാല്‍ ശ്രദ്ധാപുലര്ത്തണമെന്ന് ബി എസ് ബസ്സിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT