Kottayam Local

കേരളാകോണ്‍ഗ്രസ്് (എം) ചങ്ങനാശ്ശേരിയില്‍ യുഡിഎഫില്‍ തന്നെ

ചങ്ങനാശ്ശേരി: സംസ്ഥാനത്തൊട്ടാകെ ഒരു മുന്നണിയിലും ഉള്‍പ്പെടാതെ സമദൂരം പാലിച്ചു കേരളാകോണ്‍ഗ്രസ ്(എം) നില്‍ക്കുമ്പോഴും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലും നഗരസഭയിലും കെസിഎം യുഡിഎഫിനൊപ്പം ഉറച്ചുതന്നെ.
ഇതു ശരിവക്കുന്ന തരത്തിലാണ് മുന്‍ധാരണയനുസരിച്ചു  പഞ്ചായത്തുകളിലേയും നഗ—രസഭയലേയും കോണ്‍ഗ്രസ്-കേരളാകോണ്‍ഗ്രസ് അംഗങ്ങള്‍  തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവക്കാനൊരുങ്ങുന്നത്.  നഗരസഭാധ്യക്ഷന്‍ കോണ്‍ഗ്രസിലെ സെബാസ്റ്റിയന്‍ മാത്യൂ മണമേല്‍ രണ്ടരവര്‍ഷം പൂര്‍ത്തിയായതോടെ രാജിവക്കേണ്ടതാണെങ്കിലും  വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കി 31നു രാജിവക്കും. ഒപ്പം കേരളാ കോ ണ്‍ഗ്രസിലെ വൈസ് ചെയര്‍പേഴ്‌സണ്‍ സുമാഷൈനും രാജി സമര്‍പ്പിക്കും.
പായിപ്പാട് പഞ്ചായത്തു പ്രസിഡന്റ് കേരളാ കോണ്‍ഗസ് അംഗം ലതാ അശോകന്‍, വൈസ്പ്രസിഡന്റ്  കോണ്‍ഗ്രസിലെ ജോസഫ് തോമസ് എന്നിവര്‍ രാജി സമര്‍പ്പിക്കും. മാടപ്പള്ളി ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് കേരളാകോണ്‍ഗ്രസ്(എം)ലെ അച്ചാമ്മ മാത്യൂ, വൈസ് പ്രസിഡന്റ്  കോണ്‍ഗ്രസിലെ സജി കെ ജോര്‍ജ്, വാഴപ്പള്ളി പഞ്ചായത്തു പ്രസിഡന്റ് കേരളാകോണ്‍ഗ്രസ് എമ്മിലെ സണ്ണി ചങ്ങങ്കരി, വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ ഷീലാ തോമസ് എന്നിവര്‍ രാജിവച്ചു.
കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് കോ ണ്‍ഗ്രസ് അംഗം ആര്‍ രാജഗോപാല്‍, വൈസ് പ്രസിഡന്റ് കേരളാകോണ്‍ഗ്രിലെ എല്‍സി രാജു എന്നിവരും രാജിവച്ചിട്ടുണ്ട്. മാടപ്പള്ളി പഞ്ചായത്തു വൈസ്പ്രസിഡന്റ് കേരളാകോണ്‍ഗ്രസ് അംഗം വര്‍ഗീസ് ടി ഏബ്രഹാം രാജിവച്ചു. ഇതോടെ ഒരു മുന്നണിയിലും പെടാതെ കേരളാ കോണ്‍ഗ്രസ് നിലകൊള്ളുമ്പോഴും ചങ്ങനാശ്ശേരിയില്‍ യുഡിഎഫില്‍തന്നെ ഉറച്ചുനില്‍ക്കാനാണ് തീരുമാനം.
Next Story

RELATED STORIES

Share it