ernakulam local

കേരളത്തെ വികസനത്തില്‍ മുന്‍ നിരയിലെത്തിക്കുക ലക്ഷ്യം: അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കാക്കനാട്: ആയുധം കൊണ്ടുള്ള പോരാട്ടമാണ് സിപിഎമ്മും ബിജെപിയും തുടരുന്നതെന്നും ആശയപരമായ പോരാട്ടത്തിലൂടെ കേരളത്തെ സമാധാനത്തിലും സൈ്വര്യ ജീവിതത്തിലും വികസനത്തിലും മുന്‍ നിരയിലെത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കേരള ഭരണം രാജ്യത്ത് മാതൃകയാണെന്നും അഭ്യന്തര മന്ത്രി രമേശ് ചെന്നിതല പറഞ്ഞു. തൃക്കാക്കരയില്‍ പി ടി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തമ്മനം വൈലാശ്ശേരിയില്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ മറു രാഷ്ട്രങ്ങള്‍പോലും അഭിനന്ദിച്ചിട്ടുണ്ട്. അവശത അനുഭവിക്കുന്നവര്‍ക്ക് അത്താണിയായി തന്നെയാണ് ഈ സര്‍ക്കാര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ളത്. ഇത് അനുഭവിച്ച ജനം ഇനിയും ഇത്തരം സേവനങ്ങള്‍ക്കായി തുടര്‍ഭരണമാണ് ആഗ്രഹിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വികസന നേട്ടങ്ങളും കാരുണ്യ സഹായങ്ങളും നേടികൊടുത്ത നിയോജക മണ്ഡലം തൃക്കാക്കരയാണ്. അവശത അനുഭവിക്കുന്നവരോട് മുഖം തിരിക്കാത്ത ഭരണമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷം ഉണ്ടായത്. അതിന്റെ പ്രയോജനം അധികവും നേടിയത് ഇവിടുത്തെ ജനങ്ങളാണ്. ജനകീയനായ പി ടി തോമസ് തൃക്കാക്കരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കാന്‍ പ്രാപ്തിയുള്ള വ്യക്തി തന്നെയായിരിക്കണം ജയിച്ചു വരേണ്ടതെന്നും മന്ത്രി രമേശ് ചെന്നിതല പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ സേവ്യര്‍ തായങ്കേരി അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, സംസ്ഥാന സെക്രട്ടറി എം പ്രേമചന്ദന്‍, ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളായ പി ഡി മാര്‍ട്ടിന്‍, എന്‍ ഗോപാലന്‍, പി കെ അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ ലത്തീഫ്, ലാലി ജോഫിന്‍, വാഹിദ ഷരീഫ്, ദീപ്തി മേരി, ബ്ലോക്ക് പ്രസിഡന്റ് ജോഷി പള്ളന്‍, മണ്ഡലം പ്രസിഡന്റ് ജോയി സംസാരിച്ചു.
Next Story

RELATED STORIES

Share it