Flash News

കേരളത്തെ പാകിസ്താനൊടുപമിച്ച ചാനല്‍ മാപ്പു പറഞ്ഞു

കേരളത്തെ പാകിസ്താനൊടുപമിച്ച ചാനല്‍ മാപ്പു പറഞ്ഞു
X


ന്യൂഡല്‍ഹി: കേരളത്തെ പാകിസ്താനോടുപമിച്ച ടൈംസ് നൗ ചാനല്‍ മാപ്പു പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ മൂന്നുദിവസത്തെ കേരളാ സന്ദര്‍ശത്തോടനുബന്ധിച്ചു നല്‍കിയ റിപോര്‍ട്ടിലാണ് ടൈംസ് നൗ ചാനല്‍ 'ഹെഡ്‌സ് റ്റു തന്‍ഡറി പാകിസ്താന്‍' (ഇടി മുഴങ്ങുന്ന പാകിസ്താനിലേക്ക് ) എന്ന്  തലക്കെട്ടിട്ടത്. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്കുള്ള വാര്‍ത്താ ബുള്ളറ്റിനിലാണ് കേരളത്തെ പാകിസ്താനോടു ഉപമിച്ചുള്ള ടാഗ്‌ലൈന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.

ആനന്ദ് നരസിംഹന്‍ എന്ന അവതാരകനാണ് ഈ സമയം വാര്‍ത്ത അവതരിപ്പിച്ചത്. കശാപ്പുശാലകള്‍ക്കു കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചതിനെ ബീഫ് നിരോധനമായി തെറ്റിദ്ധരിപ്പിച്ചത് കേരളത്തിലെ സി.പിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന മുന്നണികളാണെന്നും വിജ്ഞാപനത്തിനെതിരായ ഹരജി കേരളാ ഹൈക്കോടതി തള്ളിയെന്നും അവതാരകന്‍ പറഞ്ഞിരുന്നു.
ചാനലിന്റെ റിപ്പോര്‍ട്ടിങ് രീതി സോഷ്യല്‍മീഡിയകളില്‍ വലിയ ചര്‍ച്ചയ്ക്കു കാരണമായതോടെ 'ടൈംസ് കൗ', 'ടൈംസ് നൗ മാപ്പുപറയുക' തുടങ്ങിയ ഹാഷ്ടാഗുകളുമായി മലയാളികള്‍ രംഗത്തെത്തി. ചാനലിലെ ബഹിഷ്‌കരിക്കാനും ചാനല്‍ ആപ്പുകള്‍ അണ്‍ഇസ്റ്റാള്‍ ചെയ്യാനും സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനമുണ്ടായി. ഇന്ത്യക്കും പുറത്തുമുള്ള മലയാളികളും ഹാഷ്ടാഗ് ഏറ്റുപിടിച്ചു. ഇതിനിടെ ചിലര്‍ ചാനലിന്റെ വെബ്‌സൈറ്റില്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങി.

മലയാളികളുടെ പ്രതിഷേധരീതി ദേശീയമാധ്യങ്ങളിലും വാര്‍ത്തയായതോടെ ചാനല്‍ ഖേദംപ്രകടിപ്പിക്കുകയായിരുന്നു. വാര്‍ത്ത ടൈപ്പ്‌ചെയ്തപ്പോള്‍ അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും ജനങ്ങളുടെ വികാരം വൃണപ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്നും മാപ്പപേക്ഷയില്‍ ചാനല്‍ അധികൃതര്‍ വിശദീകരിച്ചു.



Next Story

RELATED STORIES

Share it