Flash News

കേരളത്തില്‍ ബിജെപിക്ക് ഭരണം നേടാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം : കോടിയേരി



തിരുവനന്തപുരം: കേരളത്തി ല്‍ ബിജെപിക്ക് ഭരണം ലഭിക്കുമെന്ന് നിരന്തരം പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കും മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ബിജെപിക്ക് ഭരണം നേടാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെയാണ്. ഗുജറാത്തില്‍ 10 ശതമാനം വോട്ട്കിട്ടിയ ബിജെപി അധികാരത്തില്‍ വന്നത് പോലെ കേരളത്തില്‍ 15 ശതമാനം വോട്ട് ലഭിച്ച് എന്‍ഡിഎ ഭരണത്തില്‍ എത്തുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. സ്വപ്‌നം കാണുന്നതിനൊപ്പം ചില വസ്തുതകള്‍ കൂടി മനസ്സിലാക്കിയാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേരളവും തമ്മിലുള്ള വ്യത്യാസം അന്തരം വ്യക്തമാവും. സാക്ഷരത, ആയുര്‍ ദൈര്‍ഘ്യം, ശിശുമരണ നിരക്ക്, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍, ശൗചാലയ ലഭ്യത, ജനന മരണ നിരക്ക്, ശരാശരി വരുമാനം, ഗ്രാമങ്ങളില്‍ വൈദ്യുതി ലഭ്യത, പ്രതിരോധ കുത്തിവയ്പ്, മാനവ വികസന സൂചിക എന്നീ വിഷയങ്ങളില്‍ കേരളവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തും രാജസ്ഥാനും കൈവരിച്ച നേട്ടങ്ങള്‍ കോടിയേരി അക്കമിട്ട് നിരത്തുന്നു. സാക്ഷരതയില്‍ കേരളം 94 ശതമാനം കൈവരിച്ചപ്പോള്‍ ഗുജറാത്ത് 78 ശതമാനവും രാജസ്ഥാന്‍ 65 ശതമാനവുമാണ് കരസ്ഥമാക്കിയത്. ശിശുമരണ നിരക്കില്‍ ഗുജറാത്ത്: 1000/62 പേരും രാജസ്ഥാന്‍: 1000/74 പേരുമാവുമ്പോള്‍ കേരളം: 1000/14 പേര്‍ മാത്രമാണ്. കേരളം ഈ നേട്ടങ്ങള്‍ കൈവരിച്ചതില്‍ സംഘപരിവാരത്തിന് ഒരു പങ്കുമില്ല. ഇടതുപക്ഷത്തിന്റെ ഭരണമികവും ഇച്ഛാശക്തിയുമാണ് കേരളത്തെ മികവുറ്റ സംസ്ഥാനമാക്കി മാറ്റിയത്. ബിജെപിയെ ജയിപ്പിച്ച് കേരളത്തെ ഗുജറാത്തോ രാജസ്ഥാനോ ആക്കണോയെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
Next Story

RELATED STORIES

Share it