Flash News

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് എംസി ജോസഫൈന്‍

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് എംസി ജോസഫൈന്‍
X


തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ദേശീയ വനിതാ കമ്മീഷന്‍ അംഗം നടത്തിയ പ്രസ്താവന കേരളത്തെ കൃത്യമായി മനസിലാക്കാതെയാണെന്നും കേരളത്തെ ദേശീയ തലത്തില്‍ താഴ്ത്തിക്കെട്ടാനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും ജോസഫൈന്‍ പറഞ്ഞു. രേഖയുടെ പരാമര്‍ശം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും ജോസഫൈന്‍ ആരോപിച്ചു. ഇന്നലെ ദേശീയ വനിതാ കമ്മീഷന്‍ അധ്യഷ രേഖാ ശര്‍മ ഹാദിയയെ സന്ദര്‍ശിച്ചശേഷം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജോസഫൈന്‍. ലൗ ജിഹാദല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നാണ് രേഖ പറഞ്ഞത്.

[related]
Next Story

RELATED STORIES

Share it