Flash News

കേരളത്തില്‍ നിയമ, വക്കീല്‍, മാഫിയ നെറ്റ്‌വര്‍ക്ക്: പി സി ജോര്‍ജ്



പത്തനംതിട്ട: കേരളത്തില്‍ നിയമ, വക്കീല്‍, മാഫിയ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നതായി പി സി ജോര്‍ജ് എംഎല്‍എ. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പോലിസും കേസില്‍ കോടതിയില്‍ ഹാജരാവേണ്ട വക്കീലും ഭൂമാഫിയയും ചില രാഷ്ട്രീയനേതാക്കളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നു. പിണറായി വിജയന്റെയും കോടിയേരിയുടെയും അഭിഭാഷകനായിരുന്നു ഉദയഭാനു. തെളിവുകള്‍ പോലുമില്ലാതെ 85 ദിവസം പ്രമുഖ ചലച്ചിത്ര നടന്‍ റിമാന്‍ഡില്‍ കഴിഞ്ഞ നാട്ടില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും ഉദയഭാനുവിന്റെ അറസ്റ്റ് ഉണ്ടാകുന്നില്ലെന്നതു ദുരൂഹമാണ്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം എഡിജിപി സന്ധ്യയുടെ കൂടി അറിവോടെയാണെന്നു ജോര്‍ജ് ആരോപിച്ചു. പിന്നാക്ക, ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെ കൂട്ടി യോജിപ്പിച്ച് നാലാം മുന്നണി സഫലമാക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it