Flash News

കേരളത്തില്‍ നടക്കുന്നത് പരിധിവിട്ട പൊലിസ് വേട്ട-എം കെ ഫൈസി

കേരളത്തില്‍ നടക്കുന്നത് പരിധിവിട്ട പൊലിസ് വേട്ട-എം കെ ഫൈസി
X


ന്യൂഡല്‍ഹി: എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോള്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, ജനറല്‍   സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി തുടങ്ങിയവരെ  അകാരണമായി കസ്റ്റഡിയില്‍ എടുത്ത നടപടി പരിധി വിട്ട നീക്കമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തെ നേതാക്കളേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തും റെയ്ഡ് ചെയ്തും ഇല്ലായ്മ ചെയ്യാമെന്ന പിണറായി സര്‍ക്കാറിന്റെ തീരുമാനം വ്യാമോഹമാണ്. രാജ്യം മുഴുവന്‍ സംഘ് പരിവാര്‍ ഫാഷിസത്തിനെതിരെ ഒരുമിക്കുമ്പോള്‍ ഫാഷിസത്തിനു സംതൃപ്തി നേടികൊടുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ വളര്‍ച്ചക്കത് വിഘാതമാണുണ്ടാക്കുക. അനിഷ്ടകരമായ സംഭവത്തെ അപലപിക്കുകയും ഇത്തരം സംഭവങ്ങളെ തള്ളി പറയുകയും ചെയ്ത എസ്ഡിപിഐക്കെതിരെ രാഷ്ട്രീയ വൈരാഗ്യം വെച്ച് സിപിഎം നടത്തുന്ന കുപ്രചാരണങ്ങള്‍ പൊതുസമൂഹം തള്ളികളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it