Flash News

കേരളത്തിലും പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ : സാറാ ജോസഫ്



തൃശൂര്‍: പുരോഗമനമെന്നു കരുതുന്ന കേരളത്തില്‍ പോലും പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ വര്‍ധിച്ചുവരികയാണെന്നു എഴുത്തുകാരി സാറാ ജോസഫ്. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇ കെ ഷാഹിനയുടെ 'ഫാന്റം ബാത്ത്' എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ എഴുതുമ്പോള്‍ സ്ത്രീയുടെ ശാരീരികവും മാനുഷികവുമായ അവസ്ഥയാണ് അടയാളപ്പെടുത്തുന്നത്. അതിനെ പെണ്ണെഴുത്തായി വര്‍ഗീകരിക്കുന്നതു ശരിയല്ല. പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയയായ ഇ കെ ഷാഹിനയുടെ എഴുത്തു വളരെ ഷാര്‍പ്പാണെന്നും സാറാജോസഫ് പറഞ്ഞു. ജോസ് പനച്ചിപ്പുറം പുസ്തകം ഏറ്റുവാങ്ങി. ഡോ. വി ശോഭ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it