Flash News

കേരളം ഭരിക്കുന്നത് പൗരന്‍മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍: യോഗി

കേരളം ഭരിക്കുന്നത് പൗരന്‍മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍: യോഗി
X

കണ്ണൂര്‍: പൗരന്‍മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എവിടെയൊക്കെ ശക്തിയുണ്ടോ അവിടെയൊക്കെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സാധാരണമാണെന്നും കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തിലിരിക്കുന്ന ത്രിപുരയും കേരളവും മുന്‍പ് ഭരിച്ച പശ്ചിമ ബംഗാളും രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിവായി നടക്കുന്ന സ്ഥലങ്ങളാണ്. രാജ്യത്ത് 13 സംസ്ഥാനങ്ങള്‍ ബിജെപി സ്വന്തമായും ഘടക കക്ഷികളോടൊത്ത് 17 സംസ്ഥാനങ്ങളും ഭരിക്കുന്നുണ്ട്. ആ സര്‍ക്കാരുകളൊന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ല. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷാ യാത്രക്കിടെ പുതിയതെരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ്. സിപിഎം ഭരണത്തില്‍ കൊല്ലപ്പെടുന്നതില്‍ കൂടുതലും ദലിത്പിന്നാക്ക വിഭാഗങ്ങളില്‍പെട്ട പാവപ്പെട്ടവരാണ്. മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലത്ത് തന്നെ സാധാരണക്കാര്‍ കൊല്ലപ്പെടുകയാണ്. സാധാരണക്കാര്‍ക്ക് സുരക്ഷ നല്‍കാനാണ് ബിജെപി ഈ യാത്ര നടത്തുന്നത്. ജനാധിപത്യ അവകാശങ്ങളെ നിഷേധിക്കുന്ന സര്‍ക്കാരാണ് പിണറായി നയിക്കുന്ന ഇടത് സര്‍ക്കാര്‍. ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകളുടേതാണ്. അതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണ് പിണറായി വിജയന്റേത്. കേരളത്തില്‍ ലവ് ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് എന്‍ഐഎയും കണ്ടെത്തിയതാണ്. കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടകത്തിലും ലവ് ജിഹാദുണ്ട്. ഇത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിക്കന്‍ ഗുനിയ ഉള്‍പ്പടെയുള്ള പനി മൂലം ആയിരത്തോളം ജനങ്ങളാണ് കേരളത്തില്‍ മരിച്ചത്. ഇത് കേരള സര്‍ക്കാരിന്റെ ഭരണത്തിനുള്ള കണ്ണാടിയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it