kasaragod local

കേന്ദ്ര സര്‍വകലാശാലാ പിജി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജില്ലയ്ക്ക് അനുവദിക്കണം

കാസര്‍കോട്: പെരിയ  കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പിജി മെഡിക്കല്‍ കോഴ്‌സ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജനകീയ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. കാസര്‍കോടിനൊരിടം,നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, കാസര്‍കോട് പീപ്പിള്‍സ് ഫോറം എന്നീ സംഘടനകള്‍ സംയുക്തമായി വെള്ളിയാഴ്ച വൈകുന്നേരം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് സിയുകെ മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി രൂപീകൃതമായത്.
ഒരു മെഡിക്കല്‍ കോളജോ ടെര്‍ഷെറി സെന്ററോ നിലവില്‍ ഇല്ലാത്ത ജില്ലക്ക് അര്‍ഹമായതാണ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിക്ക് അവകാശപ്പെട്ട പിജി മെഡിക്കല്‍ കോഴ്‌സെന്നു യോഗം വിലയിരുത്തി. ഉപരാഷ്ട്രപതി പെരിയയിലെ പ്രസംഗത്തില്‍ സൂചിപ്പിച്ച മെഡിക്കല്‍ കോളജ് കോഴ്‌സ് മറ്റു ജില്ലകളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടായാല്‍ പ്രതിരോധിക്കും.
അടുത്ത കേന്ദ്ര സര്‍വകലാശാല എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രധാന അജണ്ടയായി ഈ വിഷയം ഉന്നയിക്കാന്‍ ആവശ്യപ്പെടും.
മെഡിക്കല്‍ കോഴ്‌സുമായി ബന്ധപ്പെട്ടു വൈസ് ചാന്‍സിലറുമായി മെയ് 16 നു  ആക്ഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തി തുടര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
Next Story

RELATED STORIES

Share it