Flash News

കേന്ദ്രബജറ്റ്: കാര്‍ഷിക മേഖലക്ക് ഊന്നല്‍

കേന്ദ്രബജറ്റ്: കാര്‍ഷിക മേഖലക്ക് ഊന്നല്‍
X
ന്യൂഡല്‍ഹി: കാര്‍ഷിക ഗ്രാമീണ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതി ഉദാരമാക്കും. വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും.



കൂടുതല്‍ ഗ്രാമീണ കാര്‍ഷക ചന്തകള്‍ ആരംഭിക്കും. കാര്‍ഷിക വിളകള്‍ക്ക് 'ഓപ്പറേഷന്‍ ഗ്രീന്‍' പദ്ധതി ആരംഭിക്കും. മുളക്കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ 12000 കോടിയുടെ പദ്ധതി.മത്സ്യതൊഴിലാളികള്‍, കന്നുകാലി കര്‍ഷകര്‍ എന്നിവര്‍ക്ക് കൂടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ലഭ്യമാക്കും. കാര്‍ഷിക വായ്പ 10 കോടിയില്‍ നിന്ന് 11 കോടിയാക്കും.അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കാനായി ഇടനിലക്കാരെ ഒഴിവാക്കിയെന്നും അരുണ്‍ ജെയ്റ്റ്‌ലി.
Next Story

RELATED STORIES

Share it