Flash News

കെവിന്‍ കൊല്ലപ്പെട്ട ദിവസം ജില്ലയില്‍ റോന്തുചുറ്റിയത് 38 പോലിസ് വാഹനങ്ങള്‍

കോട്ടയം: മുഖ്യമന്ത്രിയുടെ കോട്ടയം സന്ദര്‍ശനത്തിന്റെ സുരക്ഷാ നടപടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 38 മൊബൈല്‍ പോലിസ് വാഹനങ്ങള്‍ ജില്ലയില്‍ പരിശോധന നടത്തിയ ഞായറാഴ്ച രാത്രിയാണ് അക്രമിസംഘം കെവിനെ തട്ടിക്കൊണ്ടുപോയത്.
വിവരം നാട്ടുകാര്‍ പുലര്‍ച്ചെ മൂന്നിനു ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ അറിയിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന എഎസ്‌ഐ സണ്ണിമോന്‍, എസ്‌ഐ എം എസ് ഷിബുവിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പോലിസ് വയര്‍ലസ് കേന്ദ്രത്തില്‍ വിവരമറിയിക്കാമായിരുന്നെങ്കിലും എഎസ്‌ഐ അതു ചെയ്തില്ല. കെവിനെ തട്ടിക്കൊണ്ടുപോയവര്‍തന്നെ തിരികെ കൊണ്ടുവന്നു വിടുമെന്നായിരുന്നു ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചത്.
തിരികെയെത്തിക്കാന്‍ വൈകിയെങ്കിലും അന്വേഷണം തുടങ്ങിയതുമില്ല. ഞായറാഴ്ച രാവിലെ 5.35ന് അനീഷ് സ്‌റ്റേഷനില്‍ വിളിച്ചിരുന്നു. അനീഷ് തിരികെയെത്തിയശേഷം മൊഴി രേഖപ്പെടുത്തി കേസെടുക്കാമെന്നാണു പോലിസ് പറഞ്ഞത്. പോലിസ് ബന്തവസ്സുള്ള രാത്രിയിലാണ് കെവിനെ തട്ടിക്കൊണ്ട് പോവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മുഖ്യപ്രതി ഷാനു ചാക്കോ ഉള്‍െപ്പടെയുള്ളവരെ പോലിസ് പട്രോളിങ് സംഘം പിടികൂടുന്നതും പിന്നീട് വിട്ടയക്കുന്നതും. കെവിന്റെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെങ്കിലും ചിത്രം പകര്‍ത്തി പോലിസ് വിട്ടയക്കുകയായിരുന്നു. പ്രതികളെ പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചറിഞ്ഞെങ്കിലും അന്വേഷണം തുടങ്ങിയത് 17 മണിക്കൂറുകള്‍ക്കുശേഷം.
Next Story

RELATED STORIES

Share it