Flash News

കെവിന്‍ കൊലക്കേസ് അട്ടിമറിക്കാനുള്ള ശ്രമം ചെറുക്കും: മജീദ് ഫൈസി

കോട്ടയം: കെവിന്‍ കൊലക്കേസ് അട്ടിമറിക്കാനുള്ള ഏതൊരു ശ്രമത്തെയും എസ്ഡിപിഐ ശക്തമായി ചെറുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. തന്നെ മനോരോഗിയായി ചിത്രീകരിക്കാനുള്ള അച്ഛന്റെ നീക്കം പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് മകള്‍ നീനു തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിനെ ഗൗരവമായി കാണണം.
കേസില്‍ ഭരണകക്ഷിയില്‍ പെട്ടവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം തുടക്കത്തില്‍ത്തന്നെ ഉയര്‍ന്നുവന്നിരുന്നു. ഈ സംശയം ശരിവയ്ക്കുന്ന സംഭവങ്ങളാണ് തുടര്‍ന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെ രാവിലെ 11.30ഓടെ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ടിലെ കെവിന്റെ വീട് സന്ദര്‍ശിച്ചു. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുംവരെ എസ്ഡിപിഐ സമരരംഗത്തുണ്ടാവുമെന്ന് കെവിന്റെ പിതാവ് ജോസഫ്, മാതാവ് മേരി, സഹോദരി കൃപ, കെവിന്റെ ഭാര്യ നീനു എന്നിവര്‍ ഉള്‍െപ്പടെയുള്ളവര്‍ക്ക് നേതാക്കള്‍ ഉറപ്പുനല്‍കി. എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് സി എച്ച് ഹസീബ്, അല്‍താഫ് ഹസന്‍, യു നവാസ്, പി കെ സിറാജുദ്ദീന്‍, ബിലാല്‍, ഷഫീഖ് റസാഖ്, നിജില്‍ ബഷീര്‍, പി എ മുഹമ്മദ് സാലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it