ernakulam local

കെബിപിഎസ്സില്‍ ഫാന്‍ പൊട്ടി വീണ് രണ്ട് വനിതാ തൊഴിലാളികള്‍ക്ക് പരിക്ക്



കാക്കനാട്: കെബിപിഎസ്സില്‍ ഫാന്‍ പൊട്ടി വീണ് രണ്ട് വനിത തൊഴിലാളികള്‍ക്ക് പരിക്ക്. അച്ചടിച്ച ലോട്ടറി ടിക്കറ്റുകള്‍ ചെക്ക് ചെയ്യുന്ന വിഭാഗത്തില്‍ ഇന്നലെ രാവിലെയാണ് അപകടം. കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ പൊട്ടി വീഴുകയായിരുന്നു. കരാര്‍ തൊഴിലാളികളായ പ്രീതി (25), ആതിര (23)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടന്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രീതിക്ക് തലക്കും, ആതിരക്ക് കൈകള്‍ക്കുമാണ് പരിക്ക് പറ്റിയത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തു വിട്ടയച്ചു. ജോലി സ്ഥലത്ത് തൊഴില്‍ സുരക്ഷ ഉറപ്പാക്കത്ത മാനേജ്‌മെന്റ് നടപടിയില്‍ തൊഴിലാളികള്‍ രണ്ട് മണിക്കൂറേളം ജോലിയില്‍ നിന്നും വിട്ട് നിന്ന് പ്രതിഷേധിച്ചു. പ്രസ്സിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തില്‍ ഘടിപ്പിച്ച ഫാനുകള്‍ ഹുക്ക് ദ്രവിച്ചാണ് ഫാന്‍ താഴെ വീണത്. നിലവിലുള്ള സീലിങ് ഫാനുകള്‍ എല്ലാം തന്നെ അപകടവസ്ഥയിലാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഫാന്‍ വീണ് അപകടം ഉണ്ടായതില്‍ തൊഴിലാകികള്‍ രണ്ടു മണിക്കൂറോളം ജോലി നിര്‍ത്തിവച്ചു. തൊഴിലാളികളുടെ നിസഹകരണ സമരത്തെ തുടര്‍ന്ന് ലോട്ടറി സെക്ഷനിലെ മുഴുവന്‍ ഫാനുകളും വൈകുന്നേരം മാറ്റി സ്ഥാപിക്കാമെന്ന് പ്രൊഡക്ഷന്‍ മാനേജര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഫാനുകളാണ് മിക്ക പ്ലാന്റുകളിലും സ്ഥാപിച്ചിരിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കെബിപിഎസ്സില്‍ ഭൂരിപക്ഷവും കരാര്‍ തൊഴിലാളികളാണ്. മാനേജ്‌മെന്റിനെതിരെ സംസാരിച്ചാല്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെടുമെന്ന് ഭയന്നാണ് തൊഴിലാളികള്‍ ജോലയെടുക്കുന്നത്. 10 മുതല്‍ 12 വര്‍ഷമായി കരാര്‍ വ്യവസ്ഥയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുമുണ്ട.് ‘അപകടം പറ്റിയ വനിത തൊഴിലാളികള്‍ മൂന്നു മാസത്തോളമായിട്ടുള്ളു ദിവസവേതനത്താല്‍ ജോലിക്ക് കയറിയിട്ട്. സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് മിനിമം വേതനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെബിപിഎസ്സിലെ താല്‍കാലിക തൊഴിലാളികള്‍ക്ക് ബാധക മാക്കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it